കോഴിക്കോട് ചെറുവണ്ണൂർ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പൊലീസ് വീട്ടിൽ

നിന്നിറക്കി കൊണ്ടുപോയി

കസ്റ്റഡിലെടുത്ത യുവാവിനെ ദുരൂഹ

സാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ടെത്തി. ചെറുവണ്ണൂർ ബി സി

റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണ

(28) ആണ് മരിച്ചത്. ഇന്നലെ

രാത്രിയാണ് നല്ലളം പൊലീസ്

സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി

ജിഷ്ണുവിനെ വീട്ടിൽ നിന്നും

കൂട്ടിക്കൊണ്ടുപോയതെന്നാണ്

ബന്ധുക്കൾ പറയുന്നത്.

വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ

ഫോണിൽ വിളിച്ചുവരുത്തിയാണ്

കൂട്ടിക്കൊണ്ട് പോയത്.

അതിന് ശേഷം രാത്രി 9.30 ഓടെ വീടിന്

സമീപത്തെ വഴിയരികിൽ നാട്ടുകാരാണ്

അത്യാസന്ന നിലയിൽ ജിഷ്ണുവിനെ

കണ്ടെത്തിയത്. ഉടൻ

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ

രക്ഷിക്കാനായില്ല. സംഭവത്തിൽ

അന്വേഷണം നടത്തണമെന്നും ഉന്നത്

ഉദ്യോഗസ്ഥരുടെ

സാന്നിധ്യത്തിൽ പോസ്റ്റ്മോട്ടം

നടപടികളടക്കം നടത്തണമെന്നുമാണ്

ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട്

സിറ്റി പൊലീസ് കമ്മീഷണക്ക് പരാതി

നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.



Post a Comment

Previous Post Next Post