തൃശൂര്‍ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 22 പേർക്ക് പരിക്ക്

 തൃശൂര്‍  വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 22 പേർക്ക് പരിക്ക്




പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ഭീമ പള്ളിയില്‍ ഖുറാന്‍ പഠന കോഴ്സിന് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് നിസാരപരിക്കേറ്റു.

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെയെല്ലാം വിട്ടയച്ചു. ഇന്നലെ രാവിലെ ആറരയ്ക്ക് സംസ്ഥാന പാത അകമല ശാസ്താ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുഴുന്ന മുസ്ലീം ഉമ്മഹാത്തുല്‍ മുഖ്മി നീര്‍ ഖുറാന്‍ കോളേജിലെ വിദ്യാര്‍ത്ഥികളും, സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുമടക്കം 51 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. മരത്തിലിടിച്ച ശേഷം ബസ് 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ശാസ്ത ക്ഷേത്രത്തിലെ ജീവനക്കാരും, ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും ഓടിക്കൂടി വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തി ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടു

ക്കുകയായിരുന്നു.


അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I



Post a Comment

Previous Post Next Post