കോഴിക്കോട്/കോട്ടയം/പാലക്കാട് : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നാലു പേര്‍ മുങ്ങിമരിച്ചു. മൂന്നു കുട്ടികളും ഒരു വയോധികയുമാണ് വ്യത്യസ്ത സംഭവങ്ങളില്‍ മുങ്ങിമരിച്ചത്
കോഴിക്കോട് ജില്ലയിലെ മുക്കത്താണ് വയോധിക മുങ്ങിമരിച്ചത്. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. കോട്ടയം പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടില്‍ കുളിക്കാനിറങ്ങിയ പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകന്‍ അഖിലാണ് (16) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സംഭവത്തില്‍ നാദാപുരത്തിനടുത്ത് ഉമ്മത്തൂര്‍ പുഴയില്‍ മുങ്ങിമരിച്ചത് മുടവന്തേരിയിലെ കൊയ്യ ലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (13) ആണ്.
മുക്കം കൊടിയത്തൂരില്‍ ഇന്നലെ രാത്രിമുതല്‍ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രാത്രി പത്തുമണിവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പുഴയോരത്തെ പമ്ബ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
നാദാപുരത്തിനടുത്ത് ഉമ്മത്തൂര്‍ പുഴയില്‍ വീണാണ് പതിമൂന്ന് വയസുകാരന്‍ മരിച്ചത്. മുടവന്തേരിയിലെ കൊയ്യ ലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വടകരയിലേക്കും മാറ്റുന്നതിനിടയില്‍ മരണമടയുകയായിരുന്നു. ഒഴുക്കില്‍ പെട്ട രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
കോട്ടയം പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയയപ്പോഴാണ് പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകന്‍ അഖില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. അഖിലിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ നാലു കുട്ടികളും നീന്തി രക്ഷപെടുകയായിരുന്നു.
എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ചിങ്ങവനം എന്‍എസ്‌എസ് സ്കൂള്‍ വിദ്യാര്‍ഥിയായ അഖില്‍. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ കടവില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവര്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ട അഖില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചിങ്ങവനം, വാകത്താനം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
പാലക്കാട് പുതുർ പഞ്ചായത്തിലെ ഇലച്ചിവഴിയിലാണ് തമിഴ്നാട് സ്വദേശിയായ സുരേന്ദ്രനെ (18) കാണാതായത്.പുല്ലൂർ ഡാമിനടുത്ത് ആനപ്പള്ളം സ്വദേശി ജൂങ്കന്റെ മകനാണ് സുരേന്ദ്രൻ ഇലച്ചിവഴിയിലെ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു.മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്.പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.മണ്ണാർക്കാട് നിന്ന് ഫയർ ഫോഴ്സ് സംഘം .തിരച്ചിൽ നടത്തുന്നു
.jpeg)