കാസർഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും 31 പേര്‍ ചികിത്സയില്‍ കഴിയുകയും ചെയ്തതിന് പിന്നാലെ പടന്നകടപ്പുറത്തു നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങള്‍ ചികിത്സയില്‍

കാസർഗോഡ്   പടന്നകടപ്പുറം: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും 31 പേര്‍ ചികിത്സയില്‍ കഴിയുകയും ചെയ്തതിന് പിന്നാലെ പടന്നകടപ്പുറത്തു നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങള്‍ ചികിത്സയില്‍.

മാവിലാകടപ്പുറം വെളുത്തപൊയ്യ സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവരാണ് ചികിത്സ തേടിയത്.

ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഷവര്‍മ കഴിച്ചതിന് പിന്നാലെ വെള്ളൂര്‍ സ്വദേശിനിയും ചെറുവത്തൂര്‍ മട്ടലായിയില്‍ താമസക്കാരിയുമായ ദേവനന്ദ മരിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്



Post a Comment

Previous Post Next Post