കോതമംഗലം: സുഹൃത്തുക്കളോടൊപ്പം കോതമംഗലം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കൊട്ടാരക്കര സ്വദേശി മരിച്ചു.
പുത്തൂര്‍ തേവലപ്പുറം നെടുവത്തൂര്‍ വാരിക്കോലില്‍ വാര്യം ഗോപാലകൃഷ്ണ വാര്യരുടെ മകന് ജി. പ്രദീപ് (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ മാതിരപ്പിള്ളി പള്ളിപ്പടി ഭാഗത്തെ കുളിക്കടവിലായിരുന്നു സംഭവം.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേന എത്തി പാലത്തിന്റെ പില്ലറിന്റെ സമീപത്ത് നിന്നു മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. പുഴയുടെ നടുഭാഗത്തേക്ക് എത്തിയപ്പോഴാണ് പ്രദീപ് ഒഴുക്കില്‍പ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോലീസ് എത്തി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക മാറ്റി.
.jpeg)