ദേശീയപാത 66 വെന്നിയൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്

 ദേശീയപാത വെന്നിയൂരിൽ വാഹനാപകടം



വെന്നിയൂർ ദേശീയപാതയിൽ പെട്രോൾ പമ്പിന് മുൻവശം കാൽനടയാത്രക്കാരായ സ്ത്രീകളെ പാൽ വിതരണം ചെയ്യുന്ന വാഹനമിടിക്കുക ആയിരുന്നു. 

കാടാമ്പുഴയിൽനിന്നും മൈസൂരിലേക്ക് 

യാത്രതിരിച്ച മാറാക്കര പഞ്ചായത്ത് അംഗനവാടി വർക്കേഴ്സ് ആയ മിനി (40) സാജിദ (40) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ സാരമായി സാരമായ പരിക്കേറ്റ ഇരുവരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മൈസൂരിലെക്കുള്ള യാത്രക്കിടെ വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം.


 

Post a Comment

Previous Post Next Post