പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട്
പതിനാറുകാരൻ മുങ്ങി മരിച്ചു; ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു
കാസർകോട്: പയസ്വിനി പുഴയിൽ
ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു
.മനീഷ് എന്ന പതിനാറുകാരനാണ്
മരിച്ചത്. മനിഷീനൊപ്പം
ഒഴുക്കിൽപ്പെട്ട ദമ്പതികൾക്കായി
തിരച്ചിൽ തുടരുന്നു
.വൈകീട്ടോടെ തോണിക്കടവിലാണ്
സംഭവം. കർണാടക സ്വദേശികളായ
പത്തുപേരാണ് പുഴയിൽ
കുളിക്കാനിറങ്ങിയത്.
മനീഷിനൊപ്പം ഉണ്ടായിരുന്ന
കോട്ടവയൽ സ്വദേശി നിതിൻ (31),
ഭാര്യ ദക്ഷ (23) എന്നിവരെയാണ്
കാണാതായത്.
ചുഴിയുള്ള പ്രദേശമായിരുന്നു
എന്നാണ് പ്രാഥമിക നിഗമനം.
ദമ്പതികൾക്കായി തിരച്ചിൽ
തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്. ബന്ധുക്കളുമായി പുഴ കാണാനെത്തിയതായിരുന്നു നിധിനും കുടുംബവും. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് നിധിനും ചുഴിയില്‍ അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് മനീഷും രക്ഷപ്പെടുത്താനിറങ്ങുകയായിരുന്നു. മുളിയാര്‍ ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ട പാലം വരുന്ന സ്ഥലത്താണ് അപകടം നടന്നത്. വളരെ ദുര്‍ഘടം നിറഞ്ഞ കുഴികളുള്ള സ്ഥലത്താണ് ഇവര്‍ അപകടത്തില്‍ പെട്ടത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം മനീഷിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്.
തുടര്‍ന്ന് അഞ്ച് മണിയോടെ ദമ്ബതികളുടെയും മൃതദേഹം കണ്ടെടുത്തു. കുണ്ടംകുഴി ജിഎച്ച്‌എസ് എസിലെ വിദ്യാര്‍ത്ഥിയായിരുന്നു മനീഷ്. പരീക്ഷ തീര്‍ന്ന ആഹ്ലാദത്തിലാണ് തോണി കടവില്‍ പുഴ കാണാനെത്തിയത്. ഒരു മാസം മുമ്ബാണ് ഗള്‍ഫിലായിരുന്ന നിധിന്‍ നാട്ടിലെത്തിയത്. നിധിനും ദീക്ഷയ്ക്കും രണ്ട് വയസുള്ള മകളുണ്ട്. മൂന്നു പേരുടെ മൃതദേഹങ്ങളും കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
