ശക്തമായ മഴ വയനാട്ടിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം
കമ്പളക്കാട് : പള്ളികുന്ന് കരിങ്കുറ്റിയിൽ റോഡിലൂടെ നടന്നു പോകുന്നവരുടെ ദേഹത്ത് മരം കട പുഴ കി വീണ് യുവാവ് തൽക്ഷണം മരണപെട്ടു.കരിങ്കുറ്റി രോഹിണി നിവാസിൽ വിഷ്ണു( 25) ആണ് മരണപെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു . വൈകിട്ട് നാലുമണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നു മരം റോഡിലേക്ക് കടപ്പുഴകി വീണാണ് അപകടമുണ്ടായത്. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ. സുഹൃത്ത് അരുൺ (27) ആണ് പാരിക്കേ റ്റവരിൽ ഒരാൾ.
