പിക്കപ്പ് ജീപ്പ് മറിഞ്ഞു ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് :വെള്ളരിക്കുണ്ട് ഇടത്തോട് കോളിയാറില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വൈദ്യുതി പോസ്റ്റുകള്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ബബ്‌ലുവാണ് മരിച്ചത്,
പരിക്കെറ്റവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും താറുമാറായ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായി പോസ്റ്റ് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ മധ്യപ്രദേശ് സ്വദേശി രാം നരേശ് ആണ് മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത് .
ഭീമനടി സ്വദേശി ബഞ്ചമിന്‍, നായ്‌ക്കയം സ്വദേശി മാത്യു എന്നിവരെ മാവുങ്കാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
