അപകടം പിതാവിനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കുമ്ബോള്‍
കൊയിലാണ്ടി: പിതാവിനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.
എളാട്ടേരി മേറങ്ങാട്ട് സുകേഷ് കുമാറിന്റെയും ജോഷിബയുടെയും മകന് ആല്വിന് കൃഷ്ണ (14) ആണ് മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ശബരിമലക്കു പോകാന്‍ വ്രതമെടുത്തതായിരുന്നു.
കുളിക്കുന്നതിനിടെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുള്ളവരും നാട്ടുകാരും ചേര്‍ന്ന് തിരഞ്ഞ് ആല്‍വിനെ മുങ്ങിയെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സഹോദരി: ലാവണ്യ.
