അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
കണ്ണൂർ കാസർഗോഡ് റൂട്ടിൽ ചെറുവത്തൂർ ബസ്സ് മറിഞ്ഞു
കാസര്‍കോട്: ചെറുവത്തൂര്‍: മട്ടലായിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ഫാത്തിമ ബസ് കെ.എസ്.ആര്‍.ടി.സിയെ മറികടക്കുന്നതിനിടെ ടെക്നിക്കല്‍ ഹൈസ്ക്കൂളിന് മുന്നില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വൈകുന്നേരം 4.20 നാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറുകയും ഒരു ടയര്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയന്ത്രണം വിട്ടത്. ബസില്‍ 40 പേരാണുണ്ടായിരുന്നത്. 30 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ അഞ്ച് പേരുടെ നില സാരമുള്ളതാണ്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം, യൂനിറ്റി എന്നീ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കരിവെള്ളൂരിലെ കെ. സുമതി, രാജന്‍, തളിപ്പറമ്ബിലെ അശോക് കുമാര്‍, ബദിയടുക്കയിലെ സുകുമാരന്‍, കണ്ണൂരിലെ ജൂന, പഴയങ്ങാടിയിലെ ഷര്‍മിള, ചന്തപ്പുരയിലെ ഷിബു, മാതമംഗലത്തെ രജിത, കടന്നപ്പള്ളിയിലെ സരിത, കാന്‍ കോലിലെ സരിത, വെള്ളൂരിലെ സീമ, ചൂരിക്കൊവ്വലിലെ പ്രദീപ്, വയനാടിലെ ജോബിഷ്, കാഞ്ഞിരോടെ ഗോകുല്‍, കണ്ണൂരിലെ ഷാമിലി, ബന്തടുക്കയിലെ മിനി, മൃദുല, ചിറക്കലിലെ ജബ്ബാര്‍, ആനക്കാലിലെ ജോബി ഫ്രാന്‍സിസ്, പഴയങ്ങാടിയിലെ സലീം, കാങ്കോലിലെ ശ്രീജ, തങ്കയം ശില്പ, കാസര്‍കോട് കോട്ടരുവിലെ സൂര്യനന്ദ് എന്നിവരടക്കം 30 പേര്‍ക്കാണ് പരിക്കേറ്റത്.
അപകടം സംഭവിച്ചയുടന്‍ ഓടിയെത്തിയ യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്ന സ്വകാര്യ വാഹനങ്ങളടക്കം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സജീവമായി രംഗത്തെത്തിയിരുന്നു. പടങ്ങള്‍: 1. ചെറുവത്തൂര്‍ മട്ടലായിയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസ് 2. ചെറുവത്തൂര്‍ കെ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 3. പരിക്കേറ്റ സൂര്യനന്ദ് 4.എം. രാജഗോപാലന്‍ എം.എല്‍.എ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നു 5. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍

