പത്തനംതിട്ട വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം യുവാവിന് പരിക്ക് .

പത്തനംതിട്ട: നെടുമ്ബാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിന് ഗുരുതര പരിക്കേറ്റു



യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഏകദേശം 30 അടി മുകളില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയിലേക്കാണ് കാറ് വീണത്. നാട്ടുകാരാണ് പൊലീസിനെ അറിയിച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post