ടൂറിസ്റ്റ് ബസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു

 കല്ലമ്പലത്ത് ദേശീയപാതയിൽ ബാറിന് സമീപം വാഹനാപകടം.രണ്ടു  യുവാക്കൾക്ക്  ഗുരുതര പരിക്ക്



തിരുവനന്തപുരം 

കല്ലമ്പലം : ഇന്ന് രാത്രി പത്തരയോടെ കല്ലമ്പലം ബാറിന് സമീപത്ത് ടൂറിസ്റ്റ് ബസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കന്യാകുമാരിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന എറണാകുളത്തുള്ള ടൂറിസ്റ്റ് ബസും കൊല്ലം ഭാഗത്തുനിന്ന് വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത് . കരവാരം തോട്ടയ്ക്കാട് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം പ്രിൻസി നിവാസിൽ അനിൽകുമാർ, ഇയാളുടെ അയൽവാസിയും സുഹൃത്തുമായ ഉണ്ണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരുടെയും കാലിന് ഗുരുതരമായ പരിക്കേറ്റാതായി പോലീസ് പറഞ്ഞു. അനിൽകുമാറിനെ ചാത്തമ്പാറ

കെ.റ്റി.സി.റ്റി   ഹോസ്പിറ്റലിലും, ഉണ്ണിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post