ബൈക്കുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട കാർ മറ്റൊരു ബൈക്കിലിടിച്ച് ഒരാൾ മരണപ്പെട്ടു

 അടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം. അടൂർ പള്ളിക്കൽ സ്വദേശി ശിവരാമൻ നായർ (52) ആണ് മരിച്ചത്. അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ടൗണിലേക്കു പോയ കാർ ഫയർഫോഴ്സ് ഓഫീസിനു മുൻവശം മുന്നിൽ പോയ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയും. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടൂർ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.



Post a Comment

Previous Post Next Post