കാലടി: മലയാറ്റൂരില്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു.
മലയാറ്റൂര്‍ തെങ്ങുംതോട്ടത്തില്‍ തോമസിന്റെ മകന് ആഷിന് (16) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മലയാറ്റൂര്‍ മധുരിമ കവലയിലെ വൈശ്യംകുടി കടവിലായിരുന്നു സംഭവം. ആഷിന് പുഴയിലെ കയത്തില്പ്പെടുകയായിരുന്നുവെന്ന് പറയുന്നു. അഗ്നിരക്ഷാസേനയും കാലടി പോലീസും ചേര്‍ന്ന് ആഷിനെ പുറത്തെടുത്ത് അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രാത്രി എട്ടരയോടെ മരണം സംഭവിച്ചു. സംസ്കാരം പിന്നീട്.
മലയാറ്റൂര്‍ സെന്റ് തോമസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഷിന്‍. അമ്മ: ഷൈനി (നഴ്സ്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി). സഹോദരന്: ആഷീഷ്.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
.jpeg)