ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ച്‌ വീണ് യുവതിക്ക് പരിക്കേറ്റു.

 ഇരിങ്ങാലക്കുടയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ നിന്ന് തെറിച്ച്‌ വീണ് യുവതിക്ക് പരിക്കേറ്റു.





ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.

തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എല്‍ 45 4599 നമ്ബര്‍ എം എസ് മേനോന്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നാണ് യുവതി വീണത്.തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടില്‍ അലീന ജോയ് എന്ന യുവതിയാണ് ബസില്‍ നിന്നും വീണത്.

യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരിങ്ങാലക്കുട പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മെയിന്‍ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post