കണ്ണൂര്‍ തീര്‍ത്തിക്കോട്ട് കുനിയില്‍ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 ചൊക്ലി (കണ്ണൂര്‍ ): തീര്‍ത്തിക്കോട്ട് കുനിയില്‍ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന (25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ്​ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്ബതികളുടെ മകളാണ് ജ്യോത്സന. മൃതദേഹങ്ങള്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post