മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്‌സ്ഓട്ടോയിൽ സ്ഫോടനം മൂന്നു പേർ മരണപ്പെട്ടു

 

പാണ്ടിക്കാട്–പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം

ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്നു പേർ മരിച്ചു

ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. 5 വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. .

 ദമ്പതികളും ഇവരുടെ ഒരു കുട്ടിയും ആണ് മരണപ്പെട്ടത് മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

മാമ്പുഴ മുഹമ്മദ്‌. ഭാര്യ ജാസ്മിൻ .ഇവരുടെ മകൾ ഫാത്തിമത്ത് സഫാ  എന്നിവരാണ് മരിച്ചത്


 ഇന്ന് 12 മണിക്കാണ് അപകടമുണ്ടായത്.

പാണ്ടിക്കാട് പലയന്തോള്‍ മുഹമ്മദ്‌ ഭാര്യ ജാസ്മിന്‍ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയില്‍

ഭാര്യയേയും മകളേയും തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് തീ കൊളുത്തി കിണറ്റില്‍ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച്‌ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

കാസ‍ര്‍​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാള്‍ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബര്‍ തോട്ടത്തിന് സമീപത്തേക്ക് ഫോണ്‍ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച്‌ മുഹമ്മദും ഭാര്യയും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയില്‍ കേറ്റി ഇയാള്‍ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിന്‍്റെ സഹോദരിമാ‍ര്‍ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരില്‍ ഒരാള്‍ രണ്ടു കുട്ടികളില്‍ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാല്‍ ഈ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

വാഹനം കത്തിക്കാന്‍ മുഹമ്മദ് സ്ഫോടക വസ്തുക്കള്‍ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെണ്‍കുട്ടിയും ഈദമ്ബതികള്‍ക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വെള്ളമൊഴിച്ച്‌ തീകെടുത്താന്‍ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തില്‍ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥ‍ര്‍സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്തിരുന്നു.


. അപകട വാർത്തകൾ വേഗത്തിൽഅറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Post a Comment

Previous Post Next Post