തൊടുപുഴ : കട്ടപ്പന ഹോട്ടൽ ഉടമയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി




ഹോട്ടൽ ഉടമയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി

തൊടുപുഴ : കട്ടപ്പന പുറ്റടിയിൽ ഹോട്ടൽ ഉടമയെ ഹോട്ടലിനുള്ളിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ത്രിവേണി ഹോട്ടൽ ഉടമ സത്യൻ (57) ആണ് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് മരിച്ചതെന്ന് സത്യന്റെ ബന്ധുക്കൾ പറഞ്ഞു. രാവിലെ തൊഴിലാളികൾ ഹോട്ടലിലെത്തിയപ്പോഴാണ് കൗണ്ടറിൽ സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ഭക്ഷണം പാകം ചെയ്ത് അതിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു.


Post a Comment

Previous Post Next Post