മറ്റൊരു വാഹനത്തെഓവര്‍ടേക്ക് ചെയ്ത് എത്തിയ കാറിടിച്ച്‌ ബൈക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു.

 മഞ്ചേശ്വരം:  മറ്റൊരു വാഹനത്തെഓവര്‍ടേക്ക് ചെയ്ത് എത്തിയ കാറിടിച്ച്‌ ബൈക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു.

ഉപ്പള തുരുത്തി മലബാര്‍ നഗറിലെ മൂസ-സൈനബ ദമ്ബതികളുടെ മകന്‍ അബൂബകര്‍ ഇഷാന്‍ (18) ആണ് മരിച്ചത്.

ഉപ്പള ദേശിയ പാതയിലാണ് അപകടം. രാത്രി 7.30 ഓടെ എതിര്‍വശത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ ഇഷാന്‍ സഞ്ചരിച്ച ബൈകിലിടി ക്കുകയായിരുന്നു.

ഗുരുതരമായിപരിക്കേറ്റ ഇഷാനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാര്‍ഥിയായ ഇഷാന് പരീക്ഷാ ഫലം വരാനിരിക്കെയാണ് അപകട മരണം സംഭവിച്ചത്.

പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ടത്തിന് ശേഷം ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും .മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post