കൊല്ലം കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞു വീണ് കിണറ്റില്‍ അകപ്പെട്ടു.

 കുണ്ടറ (കൊല്ലം)> വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞു വീണ് കിണറ്റില്‍ അകപ്പെട്ടു.



സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ച്‌ തൊഴിലാളിയെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി. എഴുകോണ്‍ ഇരുമ്ബനങ്ങാട് കൊച്ചുവീട്ടില്‍ ഗിരീഷ്കുമാര്‍ (30)ആണ് കിണറ്റില്‍ അകപ്പെട്ടത്. ബുധന്‍ വൈകിട്ട് 5.30ന് ചെറുകുളത്തെ രാധാദേവിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. മൂന്നു തൊഴിലാളികളില്‍ ഗിരീഷ്കുമാര്‍ മാത്രമാണ് കിണറ്റില്‍ ഇറങ്ങിയത്. മോട്ടോറിന്റെ പൈപ്പ് ശരിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു.



തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. മണ്ണ് മൂടിക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. പൊലീസും കുണ്ടറ, കൊല്ലം എന്നിവിടങ്ങളില്‍നിന്നായി രണ്ടുവീതം ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. വായുസഞ്ചാരമില്ലാത്ത കിണറായതിനാല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ച്‌ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.


100 വര്‍ഷത്തിലേറെ പഴക്കമുള്ള കിണറിന് 20 തൊടിയുണ്ട്. കുറച്ച്‌ ഭാഗം മാത്രമാണ് തൊടി ഇറക്കിയിട്ടുള്ളത്. മറ്റ് ഭാഗം കല്ലുകെട്ടിയതാണ്. അതാണ് കൂടുതല്‍ മണ്ണിടിയാന്‍ കാരണം. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗിരീഷ്കുമാര്‍ അടുത്തിടെയാണ് ഭാര്യയുടെ സഹോദരനൊപ്പം കിണര്‍ ജോലിക്ക് പോയിത്തുടങ്ങിയത്.



Post a Comment

Previous Post Next Post