വളാഞ്ചേരി: ദേശീയപാത ആറുവരി നിര്‍മാ
ണത്തിന്റെ ഭാഗമായി പോവുകയായിരുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
പാലക്കാട് വിളയൂര്‍ കരിങ്ങനാട് സ്വദേശി നാലകത്ത് ഷാനവാസിനെ (30) പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.30നാണ് അപകടം.
കാവുംപുറത്ത് നിന്ന് ആതവനാട്ടേക്ക് പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട ബൈക്ക്. വട്ടപ്പാറ ഓണിയല്പ്പാലം പ്രദേശത്ത് ദേശീയപാത നിര്‍മിക്കുന്നതിന്റെ ഭാഗമായി വരികയായിരുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി കാവുംപുറം സലഫി മസ്ജിദിന് സമീപമുള്ള പാലത്തിന് സമീപം വച്ച് ബൈക്കിനെ ഇടിക്കുകയും കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു
