അമ്പലപ്പുഴ: വാഗമണ്ണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു


ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു



അമ്പലപ്പുഴ: വാഗമണ്ണിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വളഞ്ഞ വഴി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. വളഞ്ഞവഴി വേലിക്കകത്ത് വീട്ടിൽ അബ്ദുൾ വഹാബ് – നദീറ ദമ്പതികളുടെ മകൻ അബ്ദുൾ ഖാദർ (20) ആണ് മരിച്ചത്. രാവിലെ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം 2 ബൈക്കുകളിലായി അബ്ദുൾ ഖാദർ ഉൾപ്പെടെ നാലു പേരാണ് വാഗമണ്ണിലേക്ക് പുറപ്പെട്ടത്. പാമ്പാടി ഭാഗത്തുവെച്ച് അബ്ദുൾ ഖാദർ സഞ്ചരിച്ച ബൈക്കിന് മുന്നിൽ സഞ്ചരിച്ച ടിപ്പറിൽ നിന്ന് മണൽ തെറിച്ച് മുഖത്തേക്ക് വീണതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റിയതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജി ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അബ്ദുൾ ഖാദറിൻ്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. വിദേശത്തുള്ള പിതാവ് എത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. പുന്നപ്ര സെൻ്റ്: ഗ്രിഗോറിയസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായ അബ്ദുൾ ഖാദർ പoന സമയത്തിന് ശേഷം വളഞ്ഞ വഴിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ – ബിലാൽ, ഫർഹാൻ.

Post a Comment

Previous Post Next Post