https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
താമരശ്ശേരി: നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് തോട്ടിലേക്ക് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കൂടത്തായി മൈക്കാവ് റോഡില്‍ ദുര്‍ഗ്ഗാ നഗറിലാണ് അപകടം. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരന്‍, ഭാര്യ സിന്ധു, മകള്‍ മാനസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാര്‍ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിര്‍മാണത്തില്‍ കമ്ബി ഉള്‍പ്പെടെ ഉപയോഗിക്കാത്തതാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
