മലപ്പുറം കൊണ്ടോട്ടി തുറക്കൽ വളവിൽ ഓട്ടോ പോസ്റ്റിലിടിച്ച് അപകടം
കോഴിക്കോട് ഡോക്ടറെ കാണിച്ച് കീഴിശ്ശേരിയിലേക്ക് മടങ്ങുന്ന കുടംബം സഞ്ചരിച്ച ഓട്ടോ അപകടത്തിൽപെട്ടു.കീഴിശ്ശേരി ഇട്ടപ്പാടിൽ പുരുഷോത്തമൻ്റെ ഓട്ടോ യാണ് പോസ്റ്റിലിടിച്ച് തകർന്നത്. റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടതാണന്ന് പുരുഷോത്തമൻ പറഞ്ഞു .
ഓട്ടോയിലുള്ള കുടുംബത്തിനും ഡ്രൈവർക്കും നിസാര പരിക്കേറ്റു.ഇവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി. വാഹനമിടിച്ച് മുറിഞ്ഞ ഇലക്ട്രിക് പോസ്റ്റ് KSEB അധികൃതർ എത്തി നീക്കം ചെയ്തു .നാളെ പോസ്റ്റ് മാറ്റി സ്ഥാപിക്കും.
