ജിദ്ദ: ജിദ്ദ ഖുലൈസിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. തൂവലില്‍ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് ഇന്ത്യന്‍ കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചത്
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അയാന്‍ മുഹമ്മദ് നിയാസ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാര്‍ഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ് മരിച്ചത്. യു.പി ലഖ്നൗ സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
