ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു



വര്‍ക്കല നടയറ തൊടുവെ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണന്‍ (22) , ചിലക്കൂര്‍ സ്വദേശി സെയ്‌ദലി (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.


എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ആണ് അപകടം. ഹരികൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്‌ദലി - മുഹമ്മദലി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടി ഇടിച്ചു അപകടം ഉണ്ടായത്. ഹരികൃഷ്ണന്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു.


സെയ്‌ദലിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു

.

Post a Comment

Previous Post Next Post