മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു



ആലപ്പുഴ മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.

കുറത്തികാട് പൊന്നേഴ സോപാനം ജിതിന്‍ രാജ് (32), പൊന്നേഴ മുണ്ടകത്തില്‍ മുകേഷ് ഭവനം മുരളിയുടെ മകന്‍ മുകേഷ് (34) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടരയോടെ ഓലകെട്ടിയമ്ബലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭര്‍ത്താവാണ് മരിച്ച മുകേഷ്. എതിര്‍ദിശയിലെത്തിയ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post