കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ 44 കാ​ര​ന്‍ മ​രി​ച്ചു



വ​ട​ക്കാ​ഞ്ചേ​രി: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ 44 കാ​ര​ന്‍ മ​രി​ച്ചു.​ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ബി​നോ​ജ് (44) ആണ് മരിച്ചത്

തൃ​ശൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ ഓ​ട്ടു​പാ​റ സ​ല​ഫി പ​ള്ളി​ക്ക് സ​മീ​പം ഇ​ന്നലെ പു​ല​ര്‍​ച്ചെ 4.30.ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നോ​ജിനെ ​തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോളജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു

Post a Comment

Previous Post Next Post