പരപ്പനങ്ങാടി ചെട്ടിപ്പടി അലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി



മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന്പുലർച്ചെ കരക്കടിഞ്ഞ  നിലയിൽ ആണ് ബോഡി കണ്ടെത്തിയത്  പരപ്പനങ്ങാടി പോലീസും ട്രോമാ കെയർ പ്രവർത്തകരും മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു  ( 35വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്)

അരയില്‍ ഒരു ചരടു മാത്രമായി മുടിയും പല്ലുകളുമടക്കം കൊഴിഞ്ഞു പോയ നിലയില്‍ പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.

ഇന്നു പുലര്‍ച്ചെ 6 മണിയോടെ ആലുങ്ങല്‍ തീരത്തെ കടല്‍ഭിത്തിയുടെ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയില്‍ നിന്ന് മൃതദേഹത്തിന്റെ കാല്‍ മാത്രം പുറത്ത് കാണുന്ന രീതിയിലാണ് മല്‍സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടത്. വിവരം ഉടനെ പൊലീസിലറിയിച്ചു.

പൊലീസെത്തുന്നതിന് മുമ്ബേ ഉയര്‍ന്ന തിരമാലകള്‍ മൃതദേഹം വീണ്ടും കടലിലേക്കെടുത്തെങ്കിലും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ ട്രോമാകെയര്‍ യൂണിറ്റും മല്‍സ്യതൊഴിലാളികളും ചേര്‍ന്നാണ് കരക്കെത്തിച്ചത്. ഒരാഴ്ചയിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹം നഗ്നമായിരുന്നു. അരയില്‍ ഒരു ചരടു മാത്രമാണുണ്ടായിരുന്നത്. മുടിയും പല്ലുകളുമടക്കം കൊഴിഞ്ഞു പോയ നിലയിലായിരുന്നു.

പൊന്നാനി കോസ്റ്റല്‍ പൊലീസ് എത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേ സമയം പോത്തുകല്ല് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ടു മാസത്തോളമായി കാണാതായ യുവതിയുടേതാകാമെന്ന നിഗമനത്തില്‍ ബന്ധുക്കളെത്തി കണ്ടെങ്കിലും പൂര്‍ണമായി തിരിച്ചറിയാനായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരുടെ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു



Post a Comment

Previous Post Next Post