ദേശീയപാതയില്‍ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്



കാസർകോട്എരിയാല്‍: ദേശീയപാതയില്‍ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്കേറ്റു

തൈവളപ്പിലെ ഹനീഫിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30 മണിയോടെ എരിയാലിലാണ് അപകടം നടന്നത്.


അപകടത്തില്‍ ഓംനി വാന്‍ പൂര്‍ണമായും തകര്‍ന്നു. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിനെ പിന്നീട് മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

Post a Comment

Previous Post Next Post