പുഴയില്‍ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു


കണ്ണൂർ 

പാമ്ബുരുത്തി : പുഴയില്‍ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പാമ്ബുരുത്തി ബത്തക്കരകത്ത് മുനീസ് (20) ആണ് മരിച്ചത്.

വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം. കൂട്ടുകാരോടൊത്ത് തോണിയില്‍ പാമ്ബുരുത്തിക്ക് സമീപത്തെ ബംഗ്ലാദേശ് ദ്വീപില്‍ പോയി തിരിച്ചു വരുന്നതിതിടെ തോണി ചുഴിയില്‍ പെട്ട് മറിയുകയായിരുന്നു.

കണ്ണൂര്‍ ഹംദര്‍ദ് കോളേജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും പമ്ബുരുത്തി ശാഖ എം.എസ്.എഫ് വൈസ് പ്രസിഡണ്ടുമാണ്. അച്ഛന്‍ പരേതനായ ഇദ്‌രീസ്. അമ്മ നഫീസ. സഹോദരങ്ങള്‍ : റാഷിദ്, മുബഷിറ.

Post a Comment

Previous Post Next Post