നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ട് പേർ കാർ ഇടിച്ച് മരിച്ചു.



തൃശ്ശൂർ പുത്തൂർ : ഒല്ലൂർ പുത്തൂരിൽ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്നും വീണ രണ്ട് പേർ കാറിടിച്ച് മരിച്ചു. നടത്തറ കാച്ചേരി സ്വദേശി വിനോജ് (36), പുത്തൂർ കോക്കാത്ത് വാടകക്ക് താമസിക്കുന്ന ബാബു സണ്ണി (47) എന്നിവരാണ് മരിച്ചത്. പുത്തൂർ ചോച്ചേരിക്കുന്ന് ഇറക്കത്തിലാണ് അപകടം

ബ്രേക്ക് നഷ്ടപ്പെട്ട ആക്ടീവ സ്കൂട്ടറിൽ നിന്നും യുവാക്കൾ കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു.

ചോച്ചേരിക്കുന്ന് ക്ഷേത്രം വഴിയിൽ താഴേക്ക് വരുന്നതിനിടെ സ്കൂട്ടറിൻ്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.

താഴെ വീണ ഇരുവരേയും പൊന്നുക്കര റോഡിൽ കൂടി പോയിരുന്ന കാറിടിക്കുകയായിരുന്നു.

ഇരുവരെയും ഉടൻ തന്നെ ജൂബിലി മിഷൻ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

Previous Post Next Post