കാറിലിടിച്ച്‌ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.


പത്തനംതിട്ട 

തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് കാറിലിടിച്ച്‌ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂര്‍ മേപ്പുറത്ത് വീട്ടില്‍ മോഹന്‍ കുമാര്‍ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെ തോട്ടഭാഗം ജങ്ഷന് സമീപത്തായിരുന്നു അപകടം.


ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറില്‍ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിര്‍ ദിശയില്‍ നിന്നു വന്ന ബസിലും ഇടിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post