കൊടുവള്ളി പാലക്കുറ്റിയില്‍ സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും കൂട്ടി ഇടിച്ച് കൊടുവള്ളി സ്വദേശി മരണപ്പെട്ടു



കോഴിക്കോട് ദേശീയപാതയില്‍ കൊടുവള്ളി പാലക്കുറ്റിയില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങല്‍ അബ്ദുല്‍മജീദ് (51) ആണ് മരണപ്പെട്ടത്. സ്കൂട്ടറില്‍ കൂടെയുണ്ടായിരുന്ന മകന്‍ സിനാനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അബ്ദുല്‍ മജീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറലിടിച്ചത്. വയറിംഗ് പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്നയാളാണ് അബ്ദുല്‍മജീദ്. പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ മകനാണ്. നസീമയാണ് ഭാര്യ. സിനാന്‍ , മിസ്രിയ, ഷഹാന ഷെറിന്‍ എന്നിവര്‍ മക്കളാണ്. ഷിഹാബ് ബാബു മരുമകനാണ്. കഴിഞ്ഞ ദിവസം ദേശീയ പാതയിലെ കുഴിയില്‍ ബൈക്ക് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post