വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു , 7പേര്‍ക്ക് പരിക്ക്

 


കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്ബിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്.

കുമ്ബിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post