കണ്ണൂരിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ട് പേർക്ക് പരിക്ക്



കണ്ണൂർ ചെറുപുഴ : മലയോര ഹൈവേയായ മഞ്ഞക്കാട് കല്ലംകോട് കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മാലക്കല്ല് സ്വദേശി ഷിജു എബ്രഹാം (47) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം.

ഇദ്ദേഹത്തിന്‍്റെ മകനും കാറില്‍ ഉണ്ടായിരുന്നു. ബന്ധുവിന്‍്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ച്‌ വരവെ ഷിജു ഓടിച്ചിരുന്ന കാര്‍ ബ്രേയ്ക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.

Post a Comment

Previous Post Next Post