ചാത്തൻപാറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂന്ന് പേർക്ക് പരിക്ക്




തിരുവനന്തപുരം കല്ലമ്പലം: ചാത്തൻപാറയിൽ ഓട്ടോയും

ബൈക്കും കൂട്ടിയിടിച്ച് യുവാവ്

മരിച്ചു.ബൈക്ക് യാത്രികനായ ചത്തമ്പാറ

കുന്നുവാരം സ്വദേശി സുധീർ (40) ആണ്

മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ

നഗരൂർ - ചാത്തൻപാറ റോഡിൽ ചപ്പാത്ത്

മുക്കിലാണ് അപകടം നടന്നത്. ഗുരുതരമായി

പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കൽ

കോളേജിൽ എത്തിച്ചെങ്കിലും ജീവൻ 

രക്ഷിയ്ക്കാനായില്ല.ഓട്ടോയിൽ

ഉണ്ടായിരുന്ന 3 പേർക്കും പരിക്കേറ്റു. ഇവരെ

ചാത്തൻപാറയിലെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post