ചാലിശ്ശേരി :കല്ലുംപുറം കവുക്കോട് തോടിൽ മധ്യവയസ്‌കൻ വീണെന്ന് സംശയം; അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു



പാലക്കാട്‌ ചാലിശ്ശേരി : കല്ലുംപുറം ചാലിശ്ശേരി റോഡിൽ കൗക്കോട് തോട്ടിൽ മധ്യവയസ്കൻ വീണെന്ന് സംശയം.  കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടിൽ അബ്രഹാമിന്റെ മകൻ 54 വയസ്സുള്ള  സോജൻ തോട്ടിൽ വീണെന്ന സംശയത്തിൽ  അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രി മുതലാണ് ഇയാളെ കാണാതായത്. രാത്രി എട്ടരയോടെ  തോടിനു സമീപത്തെ കള്ളുഷാപ്പ് പരിസരത്ത് ഇയാളെ കണ്ടവരുണ്ട്.

വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും  കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ  സമീപത്തെ ഷോപ്പ് തുറക്കാനെത്തിയവരാണ്  തോടിന് സമീപത്ത് ഇയാളുടെ ചെരുപ്പും മൊബൈൽഫോണും  കണ്ടത്.  തുടർന്ന് കുന്നംകുളം പോലീസിൽ  വിവരമറിയിച്ചതോടെ ജൂനിയർ എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും  ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post