തെരുവുനായ കുറുകെചാടി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു ഡ്രൈവർ മരണപ്പെട്ടു  പട്ടിക്കാട്. മുടിക്കോട് സെന്ററിൽ

തെരുവുനായ കുറുകെചാടി ഓട്ടോറിക്ഷ

അപകടത്തിൽപ്പെട്ടു. ഡ്രൈവർ പൂവഞ്ചിറ

പുത്തൻപുരയ്ക്കൽ സന്തോഷിനെ

സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു .

ഇന്ന് വൈകിട്ട് 7 മണിയോടെയാണ്

അപകടമുണ്ടായത്. പാലക്കാട്

ഭാഗത്തേക്കുള്ള പാതയിലൂടെ

വരികയായിരുന്നു ഓട്ടോറിക്ഷ. മുടിക്കോട്

സെന്ററിൽ ഉള്ള ബസ് സ്റ്റോപ്പിന് മുന്നിൽ വച്ച്

തെരുവുനായ കുറുകെ ചാടുകയും ഇതിനിടെ

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയും

ആയിരുന്നു. ഉടൻ നാട്ടുകാർ ഓടിയെത്തി

വാഹനം ഉയർത്തിയാണ്

ഡ്രൈവറെ

പുറത്തെടുത്തത്. പ്രദേശത്ത് സമാന

രീതിയിലുള്ള അപകടങ്ങൾ വർദ്ധിച്ചു

വരുന്നതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച

രാവിലെ ചെമ്പൂത്രയിൽ തെരുവുനായ

കുറുകെ ചാടി ഉണ്ടായ അപകടത്തിൽ

പയ്യനം സ്വദേശിക്ക് പരിക്കേറ്റിരുന്നു.

തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള

നടപടികൾ അധികൃതർ എത്രയും വേഗം

സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് 👇

PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട് 

9656701101 , 9496307101

Post a Comment

Previous Post Next Post