സുഹൃത്തുക്കള്‍ക്കൊപ്പം അഷ്‌ടമുടിക്കായലിന്‍റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

 



കൊല്ലം : അഷ്‌ടമുടിക്കായലില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കൊല്ലം മതിലില്‍ ഇരട്ട തെങ്ങില്‍ വീട്ടില്‍ ശ്യാം ശങ്കറിനെയാണ് കാണാതായത്. ജോലി കഴിഞ്ഞ ശേഷം തേവള്ളിയിലെ സ്വകാര്യ ഹോട്ടലിന് സമീപത്തെ കായല്‍ വാരത്തിരുന്ന് മദ്യപിക്കുകയായിരുന്ന ഇയാള്‍ തുടര്‍ന്ന് സുഹൃത്തുക്കളോടോപ്പം നീന്താനിറങ്ങി. തുടര്‍ന്ന് ഇരുകരകളിലേക്കും നീന്തിക്കൊണ്ടിരിക്കെ ശ്യാം ശങ്കര്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു.


ഇയാളെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി കായലില്‍ തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ കായലില്‍ ഒഴുക്ക് കൂടുതലാണ്. ഇത് സംഘത്തിന്‍റെ തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post