കിളിമാനൂർ മടവൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച സംഭവം, മരണം രണ്ടായി




തിരുവനന്തപുരം  കിളിമാനൂരിൽ

മുൻവൈരാഗ്യത്തിന്റെ പേരിൽ കിളിമാനൂർ

മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ

തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ

ഒഴിച്ചു കത്തിച്ചു. ആക്രമണത്തിനിരയായ

പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64)

എന്നിവർ മരിച്ചു. പ്രഭാകരക്കുറുപ്പ്

സംഭവസ്ഥലത്തും വിമലാദേവി

ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

 

ഇവരെ ആക്രമിച്ച പഴയ അയൽവാസി

കൂടിയായ കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി

ശശിധരനും പരുക്കേറ്റു. ഇയാളെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 

12മണിയോടെയാണ് സംഭവം നടന്നത്.

Post a Comment

Previous Post Next Post