വിവാഹ പാർട്ടി സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാർയാത്രക്കാരായ സ്ത്രീകളടക്കം അഞ്ച് പേർക്ക് പരിക്ക് കോഴിക്കോട്പയ്യോളി : ദേശീയ പാതയിൽ അയനിക്കാട്

കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം കാറും

ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട്

സ്ത്രീകളടക്കം 5 പേർക്ക് പരിക്കേറ്റു. ഇന്ന്

പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക്

ചെങ്കല്ലുമായി വരികയായിരുന്ന KL59 S 8298

മഹീന്ദ്ര നിസാനും, കണ്ണൂർ ഭാഗത്തേക്ക്

പോവുകയായിരുന്ന KL 40 L 1819 ഇന്നോവ കാറും

കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലുവയിൽ

നിന്ന് വിവാഹത്തിനായി കണ്ണൂരിലേക്ക്

പോവുകയായിരുന്ന വരനും ബന്ധുക്കളും

സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻ ഭാഗം

പൂർണമായും തകർന്നു.

വരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ

നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി

പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.

പോലീസും അഗ്നിശമന സേനയും എത്താൻ

വൈകിയതായി നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post