പത്തനംതിട്ട റാന്നിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ തോട്ടമണ്‍ പള്ളിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറില്‍ യാത്ര ചെയ്തിരുന്നത്.
കോഴിക്കോട് മയ്യനാട് പുല്ലോലക്കല്‍ മിനി ജയിംസ് ആണ് മരിച്ചത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.