ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ അരൂര്‍ സ്വദേശികളാണെന്നാണ് വിവരം.
ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മരിച്ച മൂന്ന് പേര്‍ക്കും 23 വയസാണ്. ഡ്യൂക്ക് ബൈക്കിലാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്ത് തന്നെ മൂന്ന് പേരും മരിച്ചിരുന്നു. അമിതവേഗത്തില്‍ വരുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.