കിണര്‍ കുഴിക്കുന്നതിനിടെ അപകടം: ഒരാൾക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: വെള്ളനാട് ചാങ്ങയിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. ഇന്ന് രാവിലെ 9.30-നാണ് സംഭവം. പുതിയതായി നിർമ്മിക്കുന്ന കിണർ കുഴിക്കുന്ന സമയത്ത് മണ്ണ് കോരിയെടുന്ന വേളയിൽ കയർ പൊട്ടി മണ്ണോടുകൂടിയ തൊട്ടി ദേഹത്ത് വീണ് ഒരാൾക്ക് പരിക്കേറ്റു. അപകടത്തില്‍ തൊളിക്കോട് വിനോബ നികേതൻ സ്വദേശി രത്നാകരനാണ് (60) പരിക്കേറ്റത്‌.


അപകടത്തിൽ രത്നാകരന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്‌. ഉടൻ തന്നെ നെടുമങ്ങാട് അ​ഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അ​ഗ്നിരക്ഷാസേന എത്തി ബോധം ഇല്ലാതെ കിടന്ന രത്നാകരനെ 35 അടി താഴ്ച്ചയുള്ള കിണറ്റിൽ നിന്നും പുറത്ത് എടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post