കട്ടപ്പനക്ക് സമീപം ബൈക്കും മിനി വാനും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം



കട്ടപ്പന ഇരട്ടയാർ റോഡിൽ

നത്തുകല്ലിന് സമീപം ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം

ഉണ്ടായത്. ഇടുക്കി ഇടിഞ്ഞമല സ്വദേശി

പ്ലാത്തോട്ടത്തിൽ ജോബിൻ മാത്യു(28)ആണ് 

മരണപ്പെട്ടത്. പാൽവിതരണം നടത്തുന്ന

മിനി ലോറി റോഡിൽ വട്ടംതിരിക്കുന്നതിനിടെയാണ്

അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ

ജോബിനെ കട്ടപ്പനയിലെ സ്വകാര്യ

ആശുപത്രിയിൽ എത്തിച്ചെങ്കിലും

മരണം സംഭവിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ

സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പോസ്റ്റ്മോർട്ട നടപടികൾ

പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു

നൽകും. കട്ടപ്പന പോലീസ്

സ്ഥലത്തെത്തി മേൽനടപടികൾ

സ്വീകരിച്ചു.

Post a Comment

Previous Post Next Post