കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

 


കൊല്ലം പരവൂര്‍ : കാണാതായ വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്പാണ് രാഗിണി അമ്മയെ കാണാതാവുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകുന്നേരം ഒല്ലാല്‍ മാടന്‍ നടയ്ക്ക് സമീപം രാഗിണി അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍. ഭര്‍ത്താവ്: ബാബുരാജന്‍. മക്കള്‍: രാജി, ഭാവന. മരുമക്കള്‍: രതീഷ്, ജഗദീഷ്.

Post a Comment

Previous Post Next Post