തിരുവനന്തപുരം മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി... തിരുവനന്തപുരം പേട്ട അമ്ബലത്തുമുക്ക് സ്വദേശിയാണ് മരിച്ചത്
മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്ബലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ എം സി റോഡിനു അടുത്തുളള പറിങ്കമാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറിങ്കമാവിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുണ്‍ കുമാര്‍. നിലവില്‍ മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ പ്യൂണ്‍ തസ്തികയില്‍ ജോലി നോക്കുകയായിരുന്നു. മരിച്ച അരുണ്‍കുമാറിന് ഇടത് കൈക്ക് സ്വാധീന കുറവുണ്ട്.
മൃതദേഹം കണ്ട പറമ്ബിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇരുചക്ര വര്‍ക് ഷോപ്പില്‍ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുണ്‍ കുമാറെന്ന് പ്രദേശവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
