സ്കൂട്ടര്‍ യാത്രികന്‍ കാറിടിച്ച്‌ മരിച്ചു



എറണാകുളം  പെരുമ്പാവൂർ  എംസി റോഡില്‍ കാര്‍ ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ മധ്യവയസ്കന്‍ മരിച്ചു. ഈസ്റ്റ് ഒക്കല്‍ ഇടശേരിമഠം ശിവദാസന്‍ (68) ആണ് മരിച്ചത്.

പെരുന്പാവൂര്‍ താന്നിപ്പുഴ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 6:30ഓടെയായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് പോകവെ ശിവദാസന്‍ സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കള്‍: ശരത്ത് (ദുബായ്), രമ്യ.

Post a Comment

Previous Post Next Post